വാരിക്കൂട്ടി ഗിൽ
Wednesday, May 31, 2023 12:44 AM IST
അഹമ്മദാബാദ്: ഐപിഎൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിനു സമ്മാനത്തുകയായി ലഭിച്ചത് 20 കോടി രൂപ. റണ്ണറപ്പുകളായ ഗുജറാത്തിന് 12.5 കോടിയും മൂന്നാം സ്ഥാനത്തെത്തിയ മുംബൈ ഇന്ത്യൻസിന് ഏഴു കോടിയും നാലാം സ്ഥാനത്തുള്ള ലക്നോ സൂപ്പർ ജയന്റ്സിന് 6.5 കോടിയും സമ്മാനത്തുകയായി ലഭിച്ചു.
ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് ഗുജറാത്തിന്റെ ശുഭ്മൻ ഗിൽ സ്വന്തമാക്കി. ഏറ്റവുമധികം വിക്കറ്റെടുത്ത താരത്തിനുള്ള പർപ്പിൾ ക്യാപ് ഗുജറാത്ത് ടൈറ്റൻസിന്റെ മുഹമ്മദ് ഷമിക്കാണ്. യുവതാരമായി രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാർഡുകൾ
സൂപ്പർ സ്ട്രൈക്കർ: ഗ്ലെൻ മാക്സ്വെൽ
ഗെയിം ചേഞ്ചർ: ശുഭ്മൻ ഗിൽ (ഗുജറാത്ത്)
മികച്ച ക്യാച്ച്: റഷീദ് ഖാൻ
വിലപിടിപ്പുള്ള താരം: ശുഭ്മൻ ഗിൽ
ഫെയർ പ്ലേ: ഡൽഹി ക്യാപിറ്റൽസ്
ഫെയർ പ്ലെയർ: അജിങ്ക്യ രഹാനെ
ലോംഗസ്റ്റ് സിക്സ്: ഫഫ് ഡു പ്ലെസിസ്
കൂടുതൽ ഫോർ: ശുഭ്മൻ ഗിൽ
പിച്ച് ആൻഡ് ഗ്രൗണ്ട്: വാങ്കഡെ, ഈഡൻ ഗാർഡൻസ്