നീരജ് ചോപ്ര പിന്മാറി
Tuesday, May 30, 2023 12:24 AM IST
ന്യൂഡൽഹി: ജാവലിൻ ത്രോയിലെ ഒളിന്പിക് ജേതാവ് നീരജ് ചോപ്ര ഫാനി ബ്ളാങ്കേഴ്സ് കൊയൻ (എഫ്ബികെ) ഗെയിംസിൽനിന്നു പിന്മാറി. പരിക്കിനെത്തുടർന്നാണു പിന്മാറ്റം. പേശികൾക്കേറ്റ പരിക്കാണു നീരജിനു തിരിച്ചടിയായത്.
അടുത്ത മാസം നാലുമുതൽ നെതർലൻഡ്സിലെ ഹെംഗലോയിലാണ് ഗെയിംസ് നടക്കുന്നത്. ലോക ഒന്നാം നന്പർ ജാവലിൻ ത്രോ താരമായ നീരജ് അടുത്തിടെ ദോഹ ഡയമണ്ട് ലീഗിൽ സ്വർണം നേടിയിരുന്നു. പിന്നാലെ ലോക റാങ്കിംഗിൽ ഒന്നാമതെത്തി.
ജൂണ്‍ 13 മുതൽ ഫിൻലൻഡിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽ പങ്കെടുക്കാനാകുമെന്നാണു നീരജിന്റെ പ്രതീക്ഷ.