പോച്ചറ്റീനോ ചെല്‍സി പരിശീലകന്
Tuesday, May 30, 2023 12:24 AM IST
ചെൽസി: ടോട്ടൻഹാം, പിഎസ്ജി ടീമുകളുടെ പരിശീലകനായിരുന്ന മൗറീഷോ പോച്ചറ്റീനോയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി പരിശീലകനായി നിയമിച്ചു.
ഇടക്കാല പരിശീലകസ്ഥാനം വഹിച്ചിരുന്ന ഫ്രാങ്ക് ലംപാർഡിനു കീഴിൽ ലീഗിൽ 12-ാം സ്ഥാനത്താണു ചെൽസി ഫിനിഷ് ചെയ്തത്. 25 വർഷത്തിനിടയിലെ ചെൽസിയുടെ ഏറ്റവും മോശം നിലയാണിത്.