തായ്ക്വോണ്ടോ പ്രീമിയർ ലീഗ്
Friday, May 26, 2023 12:59 AM IST
ഹൈദരാബാദ്: ജൂണ്‍ 22 മുതൽ 26വരെ ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ തായ്ക്വോണ്ടോ പ്രീമിയർ ലീഗിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. എട്ട് ടീമുകളിൽ നാലിന്റെയും ഉടമകൾ വനിതകളാണ്.
ഹരിയാന ഹണ്ടേഴ്സ്, മഹാരാഷ്ട്ര അവഞ്ചേഴ്സ്, ബംഗളൂരു നിൻജാസ്, ചെന്നൈ സ്ട്രൈക്കേഴ്സ് എന്നിവയാണ് വനിതകളുടെ ഉടമസ്ഥതയിലുള്ള ടീമുകൾ. ഡൽഹി വാരിയേഴ്സ്, ഹൈദരാബാദ് ഗ്ലൈഡേഴ്സ്, ഗുജറാത്ത് തണ്ടേഴ്സ, അസം ഹീറോസ് എന്നിവരാണ് മറ്റുടീമുകൾ.