ലൂണ സൂപ്പർ കപ്പിനില്ല
Wednesday, March 29, 2023 10:37 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയൻ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ അഡ്രിയൻ ലൂണയ്ക്ക് അവധി അനുവദിക്കുകയാണെന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
ബ്ലാസ്റ്റേഴ്സ് മീഡ്ഫീൽഡിലെ നിർണായകസാന്നിധ്യമായ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാണ്.
ഏപ്രിൽ മൂന്നു മുതൽ 25 വരെ കോഴിക്കോട്ടും മഞ്ചേരിയിലുമായാണു സൂപ്പർ കപ്പ് നടക്കുന്നത്. ഐഎസ്എൽ, ഐ ലീഗ് ക്ലബുകളാണു ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഏപ്രിൽ 16നു ബംഗളൂരു എഫ്സിയുമായും ബ്ലാസ്റ്റേഴ്സിനു മത്സരമുണ്ട്.