ഫോണ് നഷ്ടപ്പെട്ട ദുഃഖത്തിൽ കോഹ്ലി
Wednesday, February 8, 2023 12:30 AM IST
നാഗ്പുർ: ഓസ്ട്രേലിയയ്ക്കെതിരേ നാളെ ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരന്പരയുടെ പരിശീലനത്തിരക്കിലാണ് ഇന്ത്യൻ കളിക്കാർ. രോഹിത് ശർമ, വിരാട് കോഹ്ലി, ചേതേശ്വർ പൂജാര തുടങ്ങിയവരെല്ലാം നെറ്റ്സിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നു. ഇതിനിടെ ഒരു സങ്കടകഥ പങ്കുവച്ചിരിക്കുകയാണ് കോഹ്ലി.
തന്റെ പുതിയ മൊബൈൽ ഫോണ് നഷ്ടപ്പെട്ട വിവരമാണ് കോഹ്ലി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പുതിയ ഫോണിന്റെ ബോക്സ് പൊട്ടിക്കുന്നതിനു മുന്പുതന്നെ നഷ്ടപ്പെട്ടെന്നാണ് കോഹ്ലി അറിയിച്ചത്. ആരെങ്കിലും അതു കണ്ടോ എന്നും കോഹ്ലി ചോദിച്ചു.