സഞ്ജു ബ്ലാസ്റ്റേഴ്സ് അംബാസഡര്‍
Monday, February 6, 2023 11:58 PM IST
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
ഊര്‍ജസ്വലനായ ക്രിക്കറ്റ് താരവും ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ നായകനുമായ സഞ്ജുവിനെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണെന്ന് സഞ്ജു സാംസണ് പറഞ്ഞു.