ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സില്
Wednesday, February 1, 2023 12:44 AM IST
കൊച്ചി: കാഷ്മീരി മധ്യനിര താരം ഡാനിഷ് ഫാറൂഖിനെ ബംഗളൂരു എഫ്സിയില്നിന്ന് ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.2026 വരെയാണ് കരാര്. ജെ ആന്ഡ് കെ ബാങ്ക് ഫുട്ബോള് അക്കാഡമിയിലൂടെയാണ് ഡാനിഷ് യൂത്ത് ഫുട്ബോള് കരിയര് തുടങ്ങുന്നത്.
2016ല് റിയല് കാഷ്മീരില് എത്തുന്നതിനു മുമ്പ് ലോണ് സ്റ്റാറിനായി 18 മത്സരങ്ങള് കളിച്ചു. ഐ ലീഗ് രണ്ടാം ഡിവിഷനിലെ ടോപ്പ് സ്കോററും ടോപ്പ് അസിസ്റ്റ് പ്രൊവൈഡറുമായ ഡാനിഷ് ഫാറൂഖ്, ഹിമപ്പുലികള് എന്ന് വിളിപ്പേരുള്ള റിയല് കാഷ്മീര് എഫ്സിയെ 2017-18 സീസണില് ഐ ലീഗിലേക്ക് യോഗ്യത നേടാനും വഴിയൊരുക്കി.
റിയല് കാഷ്മീരില് അഞ്ചു വര്ഷം ചെലവഴിച്ചശേഷം, ഡാനിഷിനെ ബംഗളൂരു എഫ്സി രണ്ട് വര്ഷത്തെ കരാറില് സ്വന്തമാക്കി ഹീറോ ഇന്ത്യന് സൂപ്പര് ലീഗില് 27 മത്സരങ്ങള് കളിച്ച താരം നാല് ഗോളുകള് നേടുകയും ചെയ്തു.