മാഡ്രിഡിൽ റയൽ കുടുങ്ങി
Tuesday, January 31, 2023 12:47 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് ഹോം മത്സരത്തിൽ ഗോൾ രഹിത സമനില. റയൽ സോസിദാദാണ് റയൽ മാഡ്രിഡിനെ സമനിലയിൽ കുടുക്കിയത്. 20 ഷോട്ടും ഏഴ് ഗോൾ ഷോട്ടും റയൽ മാഡ്രിഡ് തൊടുത്തെങ്കിലും ഡെഡ്ലോക്ക് പൊട്ടിക്കാൻ സാധിച്ചില്ല.
സോസിദാദ് ഗോളി അലക്സ് റെമിറൊയുടെ മിന്നും സേവുകളാണ് മാഡ്രിഡിലെ ലക്ഷ്യത്തിൽനിന്ന് അകറ്റിയത്. സാന്റിയാഗൊ ബർണബ്യുവിൽ വിനീഷ്യസ് ജൂണിയർ രണ്ട് ക്ലോസ് റേഞ്ച് അവസരങ്ങൾ തുലച്ചു.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കൊ മാഡ്രിഡ് 1-0ന് ഒസാസുനയ തോൽപ്പിച്ചു. 18 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്. റയൽ മാഡ്രിഡ് (42), സോസിദാദ് (39), അത്ലറ്റിക്കോ മാഡ്രിഡ് (34) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.