ഓ​​സ്ട്രേ​​ലി​​യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
ഓ​​സ്ട്രേ​​ലി​​യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, December 1, 2022 2:13 AM IST
ദോ​​ഹ: ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ൽ അ​​ട്ടി​​മ​​റി​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന ജ​യ​ത്തി​​ലൂ​​ടെ ഓ​​സ്ട്രേ​​ലി​​യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ.

ഗ്രൂ​​പ്പ് ഡി​​യി​​ലെ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്യു ലെക്കി​യു​ടെ (60’) ഗോ​ളി​ൽ ഓ​സ്ട്രേ​ലി​യ 1-0ന് ​ഡെ​ന്മാ​ർ​ക്കി​നെ കീ​ഴ​ട​ക്കി. ഓ​​സ്ട്രേ​​ലി​​യ ലോ​​ക​​ക​​പ്പ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത് ഇ​​തി​​നു മു​​ന്പ് ഒ​​രു ത​​വ​​ണ​​മാ​​ത്രം, 2006ൽ.


​​ഗ്രൂ​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് മ​​ത്സ​​രം ജ​​യി​​ക്കു​​ന്ന​​തും ഇ​​താ​​ദ്യം. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഫ്രാ​​ൻ​​സി​​നോ​​ട് 4-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഈ ​​അ​​ദ്ഭു​​ത തി​​രി​​ച്ചു​​വ​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.