ഇന്ത്യ x ദക്ഷിണാഫ്രിക്ക ഏകദിനം ഇന്നു മുതൽ
Thursday, October 6, 2022 12:32 AM IST
ലക്നോ: ട്വന്റി-20 ക്രിക്കറ്റ് പരന്പര ജയത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പോരാട്ടത്തിനായി ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരന്പരയ്ക്ക് ഇന്ന് തുടക്കം. ലക്നോവിൽ ഉച്ചയ്ക്ക് 1.30ന് പോരാട്ടം ആരംഭിക്കും.
ട്വന്റി-20 പരന്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 49 റണ്‍സിനു ജയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരന്പര ഉറപ്പിച്ച ഇന്ത്യ, മൂന്നാം മത്സരത്തിന് കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, അർഷ്ദീപ് സിംഗ് എന്നിവരെ പുറത്തിരുത്തിയാണ് ഇറങ്ങിയത്. ട്വന്റി-20 പരന്പരയിൽ കളിച്ചവർക്ക് വിശ്രമം നൽകിയാണ് ഏകദിന പരന്പരയ്ക്കായി ഇന്ത്യ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.
ശിഖർ ധവാൻ ആണ് ഏകദിന പരന്പരയിൽ ഇന്ത്യയെ നയിക്കുക. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു വി. സാംസണ്, ഇഷാൻ കിഷൻ എന്നിവരാണ് ടീമിലുള്ള വിക്കറ്റ് കീപ്പർമാർ.