ഭാരമുയർത്തി വെങ്കലം
Saturday, October 1, 2022 11:59 PM IST
ഭാരോദ്വഹനത്തിലൂടെ കേരളം ഇന്നലെ ഒരു മെഡൽ സ്വന്തമാക്കി. പുരുഷ 73 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന്റെ ബി. ദേവപ്രീതൻ വെങ്കലത്തിൽ മുത്തമിട്ടു. 281 കിലോഗ്രാം ഉയർത്തിയാണ് ദേവപ്രീതൻ പോഡിയത്തിൽ കയറിയത്. 315 കിലോഗ്രാം ഉയർത്തിയ തമിഴ്നാടിന്റെ എൻ. അജിത്തിനാണ് ഈയിനത്തിൽ സ്വർണം. സർവീസസിന്റെ അചിന്ദ (295 കിലോഗ്രാം) വെള്ളി സ്വന്തമാക്കി.