ദേശീയ ഗെയിംസ്: മറിയ റോണി കർണാടക ടീമിൽ
Tuesday, September 20, 2022 12:16 AM IST
ന്യൂഡൽഹി: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസ് ടേബിൾ ടെന്നീസ് ടീം, ഡബിൾസ് ഇനങ്ങളിൽ ആലപ്പുഴക്കാരി മറിയ റോണി കർണാടക ടീമിൽ.
ആലപ്പുഴ കല്ലുപുരയ്ക്കൽ റോണിയുടെയും, റീനാ റോണിയുടെയും മകളാണ് മറിയ റോണി. തുടർച്ചയായ രണ്ടാം തവണയാണ് ദേശീയ ഗെയിംസിൽ മറിയ റോണി പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് 2015ൽ വനിതാ ഡബിൾസിൽ മറിയാ റോണി വെങ്കലം നേടിയിരുന്നു. ഇന്നു മുതൽ 24 വരെ സൂറത്തിലാണ് മത്സരം.