പ്രഫുൽ പട്ടേലിന് എതിരേ സിഒഎ
Thursday, August 11, 2022 12:12 AM IST
ന്യൂഡൽഹി: എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിനെതിരേ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) സുപ്രീംകോടതിയിൽ. പ്രഫുൽ പട്ടേലിനെ പുറത്താക്കി എഐഎഫ്എഫ് ഭരണത്തിനു സുപ്രീംകോടതി നിയമിച്ചതാണു സിഒഎ.
സിഒഎയുടെ പ്രവർത്തനം പ്രഫുൽ പട്ടേൽ തടസപ്പെടുത്തുന്നു എന്നാരോപിച്ചാണു ഹർജി.
ഫിഫയുടെ കൗണ്‍സിൽ മെംബർ എന്ന നിലയിൽ പ്രഫുൽ പട്ടേൽ ഇടപെടലുകൾ നടത്തുന്നുവെന്നാണു പരാതി. പ്രഫുൽ പട്ടേൽ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തതായും ഹർജിയിൽ പറയുന്നു.