ട്വന്റി-20: ഇന്ത്യക്ക് 188 റൺസ്
Monday, August 8, 2022 12:40 AM IST
ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസിന് എതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി.
ഇന്ത്യക്കായി ശ്രേയസ് അയ്യർ (40 പന്തിൽ 64), ദീപക് ഹൂഡ (25 പന്തിൽ 38), ഹാർദിക് പാണ്ഡ്യ (16 പന്തിൽ 28) എന്നിവർ തിളങ്ങി. നാലാം ട്വന്റി-20യിൽ 59 റണ്‍സിന് ജയിച്ച് പരന്പര സ്വന്തമാക്കിയ ഇന്ത്യ റിസർവ് ടീമിനെയാണ് ഇറക്കിയത്. നാലാം മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 192 റണ്‍സ് ലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.1 ഓവറിൽ 132ന് പുറത്തായി.