പെയ്നു പകരം കാരെ
Thursday, December 2, 2021 11:58 PM IST
മെൽബണ്‍: ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് പരന്പരയ്ക്കുള്ള 15 അംഗ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരന്പരയിൽനിന്നു വിട്ടുനിൽക്കുന്ന മുൻ നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്നിനു പകരം അലക്സ് കാരെ ടീമിലിടം നേടി.
ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയാണു ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ആദ്യ ടെസ്റ്റ് ബ്രിസ്ബെയ്ൻ ഗാബയിൽ എട്ടിന് ആരംഭിക്കും. സഹപ്രവർത്തകയ്ക്കു അശ്ലീല സന്ദേശമയച്ചിനെത്തുടർന്നുള്ള ആരോപണങ്ങൾ നേരിട്ട ടിം പെയ്ൻ നായക സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു. പാറ്റ് കമ്മിൻസാണ് ഓസീസിന്റെ നായകൻ. സ്റ്റീവ് സ്മിത്ത് ഉപനായകൻ.
2018 മുതൽ ഓസീസിനുവേണ്ടി കളിക്കുന്നുണ്ടെങ്കിലും ആദ്യമായാണു കാരെയ്ക്കു ടെസ്റ്റ് ടീമിലേക്കു വിളി ലഭിക്കുന്നത്.