സമനിലയില്‍ കുരുങ്ങി കേരളം പുറത്ത്
Thursday, December 2, 2021 11:58 PM IST
കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോളില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ മധ്യപ്രദേശ് ആതിഥേയരെ സമനിലയില്‍ കുരുക്കി(1-1). മധ്യപ്രദേശിനായി സ്ട്രൈക്കര്‍ ശില്‍പ്പ സോണിയും കേരളത്തിനായി ക്യാപ്റ്റന്‍ സി. രേഷ്മയും ലക്ഷ്യംകണ്ടു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശക്തരായ മിസോറാമിനെ ഉത്തരാഖണ്ഡ് സമനിലയില്‍ തളച്ചു.(0-0). എന്നാല്‍ കേരളത്തോടും മധ്യപ്രദേശിനോടും വിജയംനേടിയ മിസോറാം ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി.
നിലവിലെ ചാമ്പ്യന്മാരായ മണിപ്പുർ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മണിപ്പുർ 5-0ന് ദാമൻ ആൻഡ് ദിയുവിനെ പരാജയപ്പെടുത്തി.