20 ഗോ​​​​ള​​​​ടി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്
20 ഗോ​​​​ള​​​​ടി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്
Thursday, December 2, 2021 12:15 AM IST
ല​​​​ണ്ട​​​​ൻ: ഫി​​​​ഫ വ​​​​നി​​​​താ ഫു​​​​ട്ബോ​​​​ൾ ലോ​​​​ക​​​​ക​​​​പ്പ് യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നു വ​​​​ൻ ജ​​​​യം. ലാ​​​​ത്വി​​​​യ​​​​യെ 20-0ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ച ഇം​​​​ഗ്ല​​​​ണ്ട് വ​​​​നി​​​​ത​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. നാ​​​​ലു​​​​പേ​​​​രാ​​​​ണു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഹാ​​​​ട്രി​​​​ക് നേ​​​​ടി​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഹാ​​​​ട്രി​​​​ക് നേ​​​​ടി​​​​യ എ​​​​ല​​​​ൻ വൈ​​​​റ്റ് ഇം​​​​ഗ്ല​​​​ണ്ടി​​​​നാ​​​​യി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഗോ​​​​ൾ നേ​​​​ടു​​​​ന്ന താ​​​​ര​​​​മാ​​​​യി.

കെ​​​​ല്ലി സ്മി​​​​ത്തി​​​​ന്‍റെ 46 ഗോ​​​​ളു​​​​ക​​​​ളു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് 101-ാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ, 32കാ​​​​രി​​​​യാ​​​​യ വൈ​​​​റ്റ് 48 ഗോ​​​​ളു​​​​ക​​​​ളു​​​​മാ​​​​യി മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്. ലോ​​​​റ​​​​ൻ മേ​​​​യ് ഹെം​​​​പ് നാ​​​​ലു ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ബേ​​​​ത്ത് മീ​​​​ഡും അ​​​​ലേ​​​​സി​​​​യ റൂ​​​​സൊ​​​​യും മൂ​​​​ന്നു ഗോ​​​​ൾ വീ​​​​തം നേ​​​​ടി. ബെ​​​​ഥ​​​​നി ഇം​​​​ഗ്ല​​​​ണ്ട് ഇ​​​​ര​​​​ട്ട ഗോ​​​​ളും നേ​​​​ടി. എ​​​​ല്ലാ ടൂ​​​​ണ്‍, ജോ​​​​ർ​​​​ജി​​​​യ സ്റ്റാ​​​​ൻ​​​​വേ, ജെ​​​​സ് കാ​​​​ർ​​​​ട്ട​​​​ർ, ജി​​​​ൽ സ്കോ​​​​ട്, ജോ​​​​ർ​​​​ദാ​​​​ൻ നോ​​​​ബ്സ് എ​​​​ന്നി​​​​വ​​​​ർ ഓ​​​​രോ ഗോ​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കി.


2005ൽ ​​​​ഹം​​​​ഗ​​​​റി​​​​ക്കെ​​​​തി​​​​രേ നേ​​​​ടി​​​​യ 13-0ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട് വ​​​​നി​​​​ത​​​​ക​​​​ൾ തി​​​​രു​​​​ത്തി​​​​യ​​​​ത്.
ക​​​​ഴി​​​​ഞ്ഞ ആ​​​​റു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി 53 ഗോ​​​​ളു​​​​ക​​​​ൾ വ​​​​ല​​​​യി​​​​ലാ​​​​ക്കി​​​​യ ഇം​​​​ഗ്ല​​​​ണ്ട് ഒ​​​​ര​​​​ണ്ണം പോ​​​​ലും വ​​​​ഴ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല. ഇം​​​​ഗ്ല​​​​ണ്ടും ലാ​​​​ത്വി​​​​യ​​​​യും ക​​​​ഴി​​​​ഞ്ഞ മാ​​​​സം ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​പ്പോ​​​​ഴും 10-0നാ​​​​യി​​​​രു​​​​ന്നു ജ​​​​യം. ഗ്രൂ​​​​പ്പ് ഡി​​​​യി​​​​ലാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.