യുവന്റസ് വിജയവഴിയിൽ
Thursday, December 2, 2021 12:15 AM IST
സലേർനോ(ഇറ്റലി): തുടർച്ചയായ രണ്ടു തോൽവികൾക്കുശേഷം യുവന്റസ് വിജയവഴയിൽ തിരിച്ചെത്തി. സീരി എ ഫുട്ബോളിൽ യുവന്റസ് 2-0നു സാലെർനിറ്റാനയെ പരാജയപ്പെടുത്തി. ജയത്തോടെ യുവന്റസ് ഏഴാം സ്ഥാനത്തെത്തി.
ആദ്യ പകുതിയിൽ പൗളോ ഡിബാല യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാൽ സാലെർനിറ്റാന ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. പകരക്കാരനായി ഇറങ്ങിയ നാലു മിനിറ്റിനുള്ളിൽ വലകുലുക്കി അൽവാരോ മൊറാട്ട ടൂറിൻ ക്ലബ്ബിന്റെ ജയം ഉറപ്പിച്ചു. 15 കളിയിൽ 25 പോയിന്റാണു യുവന്റസിന്.