ഫ്രണ്ട്ഷിപ്പ് പാർക്ക്
Thursday, October 21, 2021 1:38 AM IST
പിഎസ്ജി തട്ടകമായ പാർക്ക് ഡെ പ്രിൻസസിൽ ലൈപ്സിഗിനെതിരായ ചാന്പ്യൻസ് ലീഗ് മത്സരത്തിനു മുന്പ് ഒരു സൗഹൃദ കൂട്ടായ്മ നടന്നു.
ബ്രസീലിന്റെ റൊണാൾഡീഞ്ഞോയും അർജന്റീനയുടെ ലയണൽ മെസിയും തമ്മിലായിരുന്നു അത്. ബാഴ്സലോണയിലെ സഹതാരങ്ങളായിരുന്നു ഇരുവരും. പിഎസ്ജിയുടെ ആദരം ഏറ്റുവാങ്ങാനായാണു റൊണാൾഡീഞ്ഞോ പാരീസിൽ പ്രത്യേത ക്ഷണിതാവായി എത്തിയത്.
മെസിയുടെ ബാഴ്സ അരങ്ങേറ്റ കാലഘട്ടത്തിൽ നാലു വർഷം (2004-2008) ഇരുവരും ഒന്നിച്ച് പന്തു തട്ടിയിരുന്നു. പിഎസ്ജിയിൽനിന്നാണ് 2003ൽ റൊണാൾഡീഞ്ഞോ ബാഴ്സയിലെത്തിയത്.