റയൽ തലപ്പത്ത്
Tuesday, September 21, 2021 1:17 AM IST
വലൻസിയ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ജയത്തോടെ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഒരു ഗോളിനു പിന്നിൽ നിന്നശേഷം മൂന്നു മിനിറ്റിനുള്ളിൽ വിനീഷ്യസ് ജൂണിയറും (86’) കരിം ബെൻസെമയും (88’) നേടിയ ഗോളുകൾക്കായിരുന്നു റയൽ 2-1ന് വലൻസിയയെ കീഴടക്കിയത്.