ഡേവിസ് കപ്പിൽ ഇന്ത്യക്കു രണ്ടാം തോൽവി
Saturday, September 18, 2021 11:16 PM IST
എസ്പു(ഫിൻലൻഡ്): ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യക്കു രണ്ടാം തോൽവി. ഇതോടെ ലോക ഗ്രൂപ്പ് ഒന്നിൽ 2-0ന് ഫിൻലൻഡ് മുന്നിലെത്തി.
ഇന്നലെ നടന്ന സിംഗിൾസ് പോരാട്ടങ്ങളിൽ പ്രജ്നേഷ് ഗുണേശ്വരൻ, രാംകുമാർ രാമനാഥൻ എന്നിവർ പരാജയപ്പെട്ടതോടെയാണിത്.