വിടവാങ്ങിയത് കേരള ബാസ്കറ്റിന്റെ രക്ഷാധികാരി
Wednesday, September 15, 2021 11:48 PM IST
കോട്ടയം: കായിക സംഘാടകനും കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ രക്ഷാധികാരിയുമായിരുന്ന ഡോ. ജോണ് എം. ചാക്കോ (68) വിടപറഞ്ഞു.
ഇൻഡോറിലെ ലൗറൽസ് സ്കൂൾ ഓഫ് ഇന്റർനാഷണലിന്റെ സ്ഥാപക ഡയറക്ടറാണ്. കേരള ബാസ്കറ്റ്ബോൾ ടീമിന്റെ വിജയങ്ങളിൽ അകമഴിഞ്ഞ സംഭാവന സ്വന്തം നിലയ്ക്കു ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.