ര​​​വീ​​​ന്ദ​​​ര്‍ പാ​​​ല്‍ സിം​​​ഗും എം.കെ. കൗശിക്കും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു
ര​​​വീ​​​ന്ദ​​​ര്‍ പാ​​​ല്‍ സിം​​​ഗും എം.കെ. കൗശിക്കും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു  മ​​​രി​​​ച്ചു
Sunday, May 9, 2021 12:26 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ മു​ന്‍ ഹോ​ക്കി താ​ര​വും 1980 മോ​സ്‌​കോ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ ടീ​മി​ല്‍ അം​ഗ​ങ്ങ​ളു​മാ​യി​രു​ന്ന ര​വീ​ന്ദ​ര്‍ പാ​ല്‍ സിം​ഗും (60), എം.​കെ. കൗ​ശി​ക്കും (66) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സിം​ഗ് ര​ണ്ടാ​ഴ്ച​യാ​യി ല​ക്‌​നോ​യി​ലെ വി​വേ​കാ​ന​ന്ദ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ട​ക്ക് കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​ത ടീ​മി​ന്‍റെ മു​ൻ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു കൗ​ശി​ക്. ഇ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ൽ പു​രു​ഷ ടീം 1998​ലെ ബാ​ങ്കോ​ക്ക് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി. 2006ൽ ​വ​നി​താ ടീം ​ദോ​ഹ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ങ്ക​ല​വും നേ​ടി. 1998ൽ ​കൗ​ശി​ക്കി​നെ രാ​ജ്യം അ​ർ​ജു​ന അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. 2002ൽ ​ഇ​ദ്ദേ​ഹ​ത്തി​നു ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​വും ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.