റാണിയും സഹതാരങ്ങളും കോവിഡ് മോചിതരായി
Sunday, May 9, 2021 12:26 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാലും ആറു സഹതാരങ്ങളും രണ്ടു സപ്പോര്‍ട്ടിംഗ് സ്റ്റാഫും കോവിഡ് മോചിതരായി. രോഗം ബാധിച്ച ഇവര്‍ ബംഗളൂരു സായ് സെന്ററില്‍ രണ്ടാഴ്ചയായി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. റാണിക്കൊപ്പം സവിത പൂനിയ, ഷര്‍മിള ദേവി, രജനി, നവജോത് കൗര്‍, നവനീത് കൗര്‍, സുശീല എന്നിവർക്കും സപ്പോര്‍ട്ട് സ്റ്റാഫിലെ വീഡിയോ അനലിസ്റ്റ് അമൃതപ്രകാശ്, സയന്റിഫിക് ഉപദേശകന് വെയ്ന്‍ ലോംബാര്ഡ് എന്നിവര്‍ക്കുമാണു കോവിഡ് ബാധിച്ചത്.