ജയവർധനയും മാലദ്വീപിൽ
Friday, May 7, 2021 12:50 AM IST
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ പരിശീലകനും ശ്രീലങ്കൻ മുൻ താരവുമായ മഹേല ജയവർധനയും ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം മാലദ്വീപിൽ ക്വാറന്റൈൻ പൂർത്തിയാക്കിയശേഷം നാട്ടിലേക്കു മടങ്ങും.
ഓസ്ട്രേലിയൻ കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫും പ്രത്യേക വിമാനത്തിൽ മാലദ്വീപിലെത്തി 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയശേഷമാണു സ്വദേശത്തേക്കു മടങ്ങുക.
വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഡൽഹിയിലെ ടീം ഹോട്ടലിൽ ഏഴു ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കും.