കൂമനു വിലക്ക്
Sunday, May 2, 2021 12:12 AM IST
ബാഴ്സലോണ: സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകൻ റോണൾഡ് കൂമന് രണ്ട് മത്സരത്തിൽ വിലക്ക്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഗ്രാനഡയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ കൂമൻ ഓഫീഷലിനെതിരേ തട്ടിക്കയറിയതിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് സ്പാനിഷ് എഫ്എ കൂമന് രണ്ട് മത്സര വിലക്ക് ഏർപ്പെടുത്തിയത്. ഗ്രാനഡയ്ക്കെതിരായ മത്സരത്തിൽ ബാഴ്സ 2-1ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു.
വിലക്ക് ലഭിച്ചതോടെ ബാഴ്സയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ കൂമന് കരയ്ക്കിരിക്കേണ്ടിവരും. അത്ലറ്റിക്കോ മാഡ്രിഡ്, വലൻസിയ എന്നിവയ്ക്കെതിരേയാണ് ബാഴ്സയുടെ അടുത്ത മത്സരങ്ങൾ. അത്ലറ്റിക്കോ, റയൽ മാഡ്രിഡ്, ബാഴ്സലോണ, സെവിയ്യ എന്നിവ നിലവിൽ ലാ ലിഗ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.