ആളിക്കത്തി, പക്ഷേ...
Thursday, April 22, 2021 12:08 AM IST
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവച്ച 221 റൺസ് എന്ന വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ആളിക്കത്തിയെങ്കിലും ജയത്തിലെത്താൻ സാധിച്ചില്ല. ഐപിഎൽ ട്വന്റി-20യിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ 18 റൺസിന് ചെന്നൈ ജയിച്ചു. സ്കോർ: ചെന്നൈ 20 ഓവറിൽ മൂന്നിന് 220. കോൽക്കത്ത 19.1 ഓവറിൽ 202.
ഋതുരാജ് (64), ഡുപ്ലെസിസ് (95 നോട്ടൗട്ട്), മൊയീൻ അലി (12 പന്തിൽ 25), ധോണി (8 പന്തിൽ 17), ജഡേജ (1 പന്തിൽ 6) എന്നിവർ ചെന്നൈ ഇന്നിംഗ്സിൽ തിളങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറിനു മുന്നിൽ പകച്ച കെകെആർ, 5.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 31 എന്ന നിലയിലായിരുന്നു. റസൽ (54), കമ്മിൻസ് (66 നോട്ടൗട്ട്) എന്നിവരുടെ മിന്നും പ്രകടനമാണ് കെകെആറിനെ 202ൽ എത്തിച്ചത്.