ക്രിസ് സ്മോളിംഗിനെയും കുടുബത്തെയും കൊള്ളയടിച്ചു
Saturday, April 17, 2021 12:23 AM IST
റോം: ഇംഗ്ലീഷ് ഫുട്ബോള്‍താരം ക്രിസ് സ്മോളിംഗിനെയും കുടുംബത്തെയും ആയുധധാരികള്‍ കൊള്ളയടിച്ചു. എഎസ് റോമയുടെ പ്രതിരോധതാരമായ സ്മോളിംഗ് വടക്കന്‍ റോമിലാണു കുടുംബത്തോടൊപ്പം താമസിക്കുന്നത്. മൂന്നു പേരുടെ സംഘമാണു സ്മോളിംഗിന്റെ വസതിയില്‍ കൊള്ള നടത്തിയത്. വിലയേറിയ വാച്ചുകളും ആഭരണങ്ങളും കളവ് പോയി. അതിക്രമത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.