ധവാനു സെഞ്ചുറി
Sunday, February 28, 2021 12:10 AM IST
ജയ്പുർ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ശിഖർ ധവാന്റെ സെഞ്ചുറി ബലത്തിൽ ഡൽഹി മൂന്ന് വിക്കറ്റിന് മഹാരാഷ്ട്രയെ കീഴടക്കി. നാല് പാന്ത് ബാക്കിനിൽക്കേയായിരുന്നു ഡൽഹിയുടെ ജയം. ഗ്രൂപ്പ് ഡിയിൽ മുംബൈക്കു പിന്നിൽ രണ്ടാം സ്ഥാനത്തും ഡൽഹി ഇതോടെ എത്തി.
ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര കേദാർ ജാദവ് (86), അസിം കാസി (91) എന്നിവരുടെ മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 328 റണ്‍സ് എടുത്തു. 118 പന്തിൽ 153 റണ്‍സ് ധവാൻ നേടിയതോടെ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമായി. ധ്രുവ് ഷോരിയും (61) തിളങ്ങി. 49.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 330 റണ്‍സ് നേടി ജയത്തിലെത്തി.