ഇന്ത്യക്ക് മാർച്ചിൽ സൗഹൃദ പോരാട്ടം
Tuesday, February 23, 2021 11:55 PM IST
മുംബൈ: കോവിഡ് മഹാമാരിയെത്തുടർന്നുള്ള ദീർഘമായ ഇടവേളയ്ക്കുശേഷം ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം അടുത്ത മാസം വീണ്ടും കളത്തിൽ. മാർച്ചിൽ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കും. ഒമാൻ (മാർച്ച് 25), യുഎഇ (മാർച്ച് 29) എന്നിവയ്ക്കെതിരേയാണ് ഇന്ത്യയുടെ മത്സരങ്ങൾ.
2019 നവംബറിലാണ് ഇന്ത്യ അവസാനമായി ഒരു രാജ്യാന്തര പോരാട്ടത്തിനു കളത്തിലിറങ്ങിയത്. ഇന്ത്യയുടെ അണ്ടർ 16 ടീം ഈ മാസം യുഎഇ പര്യടനം നടത്തുന്നുണ്ട്. വനിതാ ടീം തുർക്കിയിലും പര്യടനം നടത്തും.