ഇഷാന്ത് പുറത്ത്, രോഹിത്തിന്റെ കാര്യം 11ന് അറിയാം
Friday, November 27, 2020 11:53 PM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു പേസ് ബോളർ ഇഷാന്ത് ശർമ പുറത്ത്. ശാരീരികക്ഷമത തെളിയിക്കാത്തതിനാലാണു ഇഷാന്ത് ടീമിൽനിന്നു പുറത്തായത്. അതേസമയം, ഐപിഎലിനിടെ പരിക്കേറ്റ് വിശ്രമത്തിലുള്ള രോഹിത് ശർമ ഓസ്ട്രേലിയയിലേക്കു പുറപ്പെടുമോ എന്ന കാര്യം ഡിസംബർ 11ന് വ്യക്തമാകും. ശാരീരിക ക്ഷമത തെളിയിച്ചാലേ രോഹിത്തിന് ടീമിലിടം നേടാനാകൂ.