സ്റ്റോക്കുണ്ട്; മുംബൈക്കെതിരേ രാജസ്ഥാന് എട്ട് വിക്കറ്റ് ജയം
Monday, October 26, 2020 12:30 AM IST
അബുദാബി: മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിന് ആവേശോജ്വല ജയം. 195 റൺസ് അടിച്ച മുംബൈയെ എട്ട് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി.
സ്കോർ: മുംബൈ 195/5 (20). രാജസ്ഥാൻ 196/2 (18.2) 21 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറും അടക്കം 60 റൺസുമായി പുറത്താകാതെനിന്ന ഹാർദിക്കിന്റെ മികവിലാണ് മുംബൈ 195 റൺസ് നേടിയത്. ബെൻ സ്റ്റോക്സും (60 പന്തിൽ 107 നോട്ടൗട്ട്) സഞ്ജു വി. സാംസണും (31 പന്തിൽ 54 നോട്ടൗട്ട്) തകർത്തടിച്ച് പുറത്താകാതെനിന്നപ്പോൾ രാജസ്ഥാൻ ലക്ഷ്യം നേടി. റോയൽസിന്റെ ഉത്തപ്പ (13), സ്റ്റീവ് സ്മിത്ത് (11) എന്നിവർ സ്കോർ 44ൽ നിൽക്കേ കൂടാരം കയറിയെങ്കിലും സ്റ്റോക്സും സഞ്ജുവും കീഴടങ്ങാൻ കൂട്ടാക്കിയില്ല.