15 വർഷത്തിനുശേഷം ലാ പാസിൽ അർജന്റീന പാസ്
Thursday, October 15, 2020 12:19 AM IST
ലാ പാസ് (ബൊളീവിയ): സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ രണ്ടാമത്തെ ഫുട്ബോൾ സ്റ്റേഡിയമായ ലാ പാസിലെ എർനാണ്ഡൊ സയിൽസിൽ നടന്ന പരീക്ഷയിൽ 15 വർഷത്തിനുശേഷം അർജന്റീന പാസായി.
ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതയിൽ ബൊളീവിയയ്ക്കെതിരെ അവരുടെ തട്ടകമായ ലാ പാസിൽ അർജന്റീന 2-1നു ജയിച്ചു. 11,932 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയത്തിൽ 2005നുശേഷം അർജന്റീന ഒരു ജയം സ്വന്തമാക്കുന്നത് ഇതാദ്യമാണ്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു മെസി സംഘത്തിന്റെ ജയം.
45-ാം മിനിറ്റിൽ ടീമിന്റെ ആദ്യ ഗോൾ നേടിയതും ടീമിനു ജയം സമ്മാനിച്ച ഹ്വാക്വീൻ കൊറേയയുടെ (79) ഗോളിനു വഴിയൊരുക്കിയതും മാർട്ടിനെസ് ആയിരുന്നു. അതോടെ പരിശീലകൻ ലിയോണൽ സ്കലോണിയുടെ കീഴിൽ തോൽവി അറിയാതെ ഒന്പതാം മത്സരവും അർജന്റീന പൂർത്തിയാക്കി.