ഒളിന്പിക്സിനു കോവിഡ് ടെസ്റ്റ്
Thursday, September 24, 2020 12:27 AM IST
ടോക്കിയോ: കോവിഡ്-19 മഹാമാരിയെത്തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവച്ച 2020 ടോക്കിയോ ഒളിന്പിക്സിനെത്തുന്ന താരങ്ങളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. എല്ലാ വിദേശ താരങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന. രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കില്ലെന്നും റിപ്പോർട്ടുണ്ട്. ജാപ്പനീസ് താരങ്ങൾക്കും കോവിഡ് പരിശോധനയിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ടോക്കിയോ ഒളിന്പിക്സ് ഓർഗനൈസിംഗ് കമ്മിറ്റി ഇന്നലെ നടന്ന യോഗത്തിനുശേഷം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.