പച്ചക്കൊടി
Wednesday, August 12, 2020 12:25 AM IST
ദുബായ്: ഐപിഎൽ 13-ാം എഡിഷൻ യുഎഇയിൽ നടത്താൻ ബിസിസിഐയിൽനിന്ന് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇസിബി). കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഐപിഎൽ യുഎഇയിൽ നടത്തുമെന്ന് വ്യക്തമായിരുന്നെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിരുന്നില്ല. ബിസിസിഐക്ക് ഇന്ത്യൻ സർക്കാരിന്റെ ഒൗദ്യോഗിക അനുമതി ലഭിച്ചതിനു പിന്നാലെയാണ് 2020 സീസണിനായി ഇസിബിക്ക് ഒൗദ്യോഗിക അറിയിപ്പ് നൽകിയത്.
ഐപിഎൽ യുഎഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി ഒൗദ്യോഗികമായി നൽകിയതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ തിങ്കളാഴ്ച അറിയിച്ചിരുന്നു. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലെ ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഐപിഎൽ ട്വന്റി-20 അരങ്ങേറുക.