അഭയാർഥികൾക്കൊപ്പം ധവാൻ
Monday, July 6, 2020 12:24 AM IST
ന്യൂഡൽഹി: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ന്യൂഡൽഹി മെട്രോ സ്റ്റേഷൻ പരിസരത്തുള്ള മജ്ലിസ് പാർക്കിലെ അഭയാർഥി കോളനി സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.
ശനിയാഴ്ച രാവിലെ കോളനിയിലെത്തിയ ധവാൻ ക്രിക്കറ്റ് കിറ്റ്, ടോയ്ലറ്റ് സാധനങ്ങൾ, പുതപ്പ്, തലയിണ തുടങ്ങിയവ കൈമാറി. ഡൽഹി റൈഡിംഗ് ക്ലബ്ബുമായി സഹകരിച്ചായിരുന്നു ധവാന്റെ പ്രവർത്തനം. അപ്രതീക്ഷിത സന്ദർശനത്തിലൂടെ ഏവരെയും അദ്ഭുതപ്പെടുത്തിയ ധവാൻ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയും ഫോട്ടെയെടുക്കുകയും ചെയ്തു.