ഫി​ഞ്ച് വെ​ടി​ക്കെ​ട്ട്...
Thursday, July 2, 2020 11:59 PM IST
ഓ​​രോ പ​​ന്തും ത​​ല​​ങ്ങും വി​​ല​​ങ്ങും പാ​​യി​​ക്കു​​ക... അ​​തി​​ർ​​ത്തി നി​​ർ​​ണ​​യി​​ക്കു​​ന്ന പ​​ര​​സ്യബോ​​ർ​​ഡു​​ക​​ളി​​ൽ ചും​​ബി​​ച്ചും അ​​തി​​നു മു​​ക​​ളി​​ലൂ​​ടെ കാ​​ണി​​ക​​ൾ​​ക്കി​​ട​​യി​​ലും ചെ​​ന്നു വി​​ശ്ര​​മി​​ക്കാ​​ൻ പ​​ന്തി​​നോ​​ട് ബാ​​റ്റു​​കൊ​​ണ്ട് ആ​​ജ്ഞാ​​പി​​ക്കു​​ക... റ​​ണ്ണൊ​​ഴു​​ക്കി​​ൽ ബൗ​​ള​​റു​​ടെ ക​​ണ്ണീ​​രു​​ണ്ടെ​​ങ്കി​​ലും കാ​​ണി​​ക​​ളു​​ടെ നി​​ർ​​ത്താ​​തെ​​യു​​ള്ള ആ​​ഘോ​​ഷം, അ​​താ​​ണ് ട്വ​​ന്‍റി-20 എ​​ന്ന കു​​ട്ടി​​ക്രി​​ക്ക​​റ്റി​​ന്‍റെ സ്ഥാ​​യീ​​ഭാ​​വം. ആ​​രോ​​ണ്‍ ഫി​​ഞ്ച് എ​​ന്ന ഓ​​സീ​​സ് താ​​രം രാ​​ജ്യാ​​ന്ത​​ര കു​​ട്ടി​​ക്രി​​ക്ക​​റ്റി​​ൽ സ്ഫോ​​ട​​നം സൃ​​ഷ്ടി​​ച്ച​​ത് 2018 ജൂ​​ലൈ മൂ​​ന്നി​​ന്. ഫി​​ഞ്ചി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് ഇ​​ട​​വി​​ടാ​​തെ പ​​ന്ത് വേ​​ലി​​ക്കെ​​ട്ട് ഭേ​​ദി​​ച്ച​​പ്പോ​​ൾ പി​​റ​​ന്ന​​ത് ട്വ​​ന്‍റി-20 രാ​​ജ്യാ​​ന്ത​​ര ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ്.

സിം​​ബാ​​ബ്‌​വെ ​ത​​ല​​സ്ഥാ​​ന​​മാ​​യ ഹ​​രാ​​രെ​​യി​​ലെ ഹ​​രാ​​രെ സ്പോ​​ർ​​ട്സ് ക്ല​​ബ് മൈ​​താ​​നം. പാ​​ക്കി​​സ്ഥാ​​ൻ, സിം​​ബാ​​ബ്‌​വെ, ​ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വ അ​​ണി​​നി​​ര​​ക്കു​​ന്ന ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​രം. ഓ​​സ്ട്രേ​​ലി​​യ​​യും സിം​​ബാ​​ബ്‌​വെ​​യും നേ​​ർ​​ക്കു​​നേ​​ർ. ടോ​​സ് ജ​​യി​​ച്ച സിം​​ബാ​​ബ്‌​വെ ​ഓ​​സ്ട്രേ​​ലി​​യ​​യെ ബാ​​റ്റിം​​ഗി​​ന് അ​​യ​​ച്ചു. ഫി​​ഞ്ചും ഡി​​ആ​​ർ​​ക്കി ഷോ​​ർ​​ട്ടും ഓ​​പ്പ​​ണിം​​ഗി​​നാ​​യി ക്രീ​​സി​​ൽ. ആ​​ദ്യ ഓ​​വ​​റി​​ൽ സം​​യ​​മ​​നം പാ​​ലി​​ച്ച ഫി​​ഞ്ച് ര​​ണ്ടാം ഓ​​വ​​റി​​ന്‍റെ നാ​​ലാം പ​​ന്തി​​ൽ ക​​വ​​റി​​ലൂ​​ടെ ബൗ​​ണ്ട​​റി നേ​​ടി. റി​​ക്കാ​​ർ​​ഡി​​ലേ​​ക്കു​​ള്ള ഫി​​ഞ്ചി​​ന്‍റെ ആ​​ദ്യചു​​വ​​ടായി​​രു​​ന്നു അ​​ത്. മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ മൂ​​ന്ന് പ​​ന്തു​​ക​​ളും വേ​​ലി​​ക്കെ​​ട്ടി​​ലെ പ​​ര​​സ്യ വാ​​ച​​ക​​ങ്ങ​​ളി​​ൽ ചെ​​ന്നി​​ടി​​ച്ചു വി​​ശ്ര​​മി​​ച്ച​​തോ​​ടെ ഫി​​ഞ്ച് ത​​ന്‍റെ മ​​ന​​സി​​ലി​​രി​​പ്പ് വ്യ​​ക്ത​​മാ​​ക്കി. ഷോ​​ർ​​ട്ടും മി​​ന്നും ഷോ​​ട്ടു​​മാ​​യി ഫി​​ഞ്ചി​​നൊ​​പ്പം ചേ​​ർ​​ന്നു. നേ​​രി​​ട്ട 22-ാം പ​​ന്ത് ഗാ​​ല​​റി​​യി​​ലേ​​ക്ക് നി​​ലം​​തൊ​​ടാ​​തെ പാ​​യി​​ച്ച് ഫി​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ചു, 50-ാം പ​​ന്തി​​ൽ സിം​​ഗി​​ളി​​ലൂ​​ടെ സെ​​ഞ്ചു​​റി​​യും.


19.4-ാം പ​​ന്തി​​ൽ ഹി​​റ്റ് വി​​ക്ക​​റ്റാ​​യി ഫി​​ഞ്ച് പു​​റ​​ത്താ​​കു​​ന്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്ന​​ത് 16 ഫോ​​റും 10 സി​​ക്സും അ​​ല​​ങ്കര​​ിച്ച 172 റ​​ണ്‍​സ്! 76 പ​​ന്തി​​ൽ​​നി​​ന്ന് 226.31 സ്ട്രൈ​​ക്ക് റേ​​റ്റോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​റാ​​യി ഇ​​ന്നും അ​​തു നി​​ല​​നി​​ൽ​​ക്കു​​ന്നു. ഷോ​​ർ​​ട്ടും (42 പ​​ന്തി​​ൽ 46) ഫി​​ഞ്ചും ചേ​​ർ​​ന്ന് 19.2 ഓ​​വ​​റി​​ൽ നേ​​ടി​​യ 223 റ​​ണ്‍​സും റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ടാ​​യി​​രു​​ന്നു അ​​ത്. മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ 75.1 ശ​​ത​​മാ​​നം റ​​ണ്‍​സും ഫി​​ഞ്ചി​​ന്‍റെ മാ​​ത്രം സം​​ഭാ​​വ​​ന​​യാ​​യി​​രു​​ന്നു, ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ ഒ​​രു ബാ​​റ്റ്സ്മാ​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സം​​ഭാ​​വ​​ന.

2013 ഐ​​പി​​എ​​ലി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നു​​വേ​​ണ്ടി വി​​ൻ​​ഡീ​​സ് താ​​രം ക്രി​​സ് ഗെ​​യ്ൽ 66 പ​​ന്തി​​ൽ നേ​​ടി​​യ 175 നോ​​ട്ടൗ​​ട്ട് ആ​​ണ് ട്വ​​ന്‍റി-20 ച​​രി​​ത്ര​​ത്തി​​ലെ ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ. 2016 ഐ​​പി​​എ​​ലി​​ൽ റോ​​യ​​ൽ ചല​​ഞ്ചേ​​ഴ്സി​​ന്‍റെ വി​​രാ​​ട് കോ​​ഹ്‌​ലി​​യും എ​​ബി ഡി​​വി​​ല്യേ​​ഴ്സും ചേ​​ർ​​ന്നു നേ​​ടി​​യ 229 റ​​ണ്‍​സ് ആ​​ണ് ട്വ​​ന്‍റി-20​​യി​​ലെ ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ട്.


അനീഷ് ആലക്കോട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.