ഇഷ്ഫാക്ക് ബ്ലാസ്റ്റേഴ്സില്‍ തുടരും
Sunday, May 24, 2020 12:18 AM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഇഷ്ഫാക്ക് അഹമ്മദ് തുടരും. മൂന്നു വര്‍ഷത്തേക്കാണ് ക്ലബ് കരാര്‍ വിപുലീകരിച്ചിരിക്കുന്നത്. ശ്രീനഗറില്‍നിന്നുള്ള ഇഷ്ഫാക്ക് ഐ-ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.
2014ല്‍ കേരള ബ്ലാസ്റ്റേഴ്സില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ചേര്‍ന്നു. പ്ലെയറായും സഹപരിശീലകനായും ടീമിനൊപ്പം തുടര്‍ന്നു. ഐഎസ്എലില്‍ രണ്ടുതവണ ഫൈനലിസ്റ്റുകളായ ടീമിന്റെ ഭാഗമായിരുന്ന ഇഷ്ഫാക്ക് പ്രീ ഒളിമ്പിക്, ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ ഉള്‍പ്പെടെ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലബ്ബിനൊപ്പം ആയിരിക്കാന്‍ കഴിഞ്ഞതിന് ഇഷ്ഫാക്ക് അഹമ്മദ് നന്ദി അറിയിച്ചു.