സ്ക്വാഷ് ഇതിഹാസതാരം അസം ഖാന് കോവിഡ് മൂലം മരിച്ചു
Monday, March 30, 2020 11:49 PM IST
ലണ്ടന്‍: പാക്കിസ്ഥാനി സ്ക്വാഷ് താരം അസം ഖാന് (95) കൊറോണ വൈറസ് ബാധിച്ച് ലണ്ടനില്‍ മരിച്ചു. അസം ഖാന് ബ്രിട്ടീഷ് ഓപ്പണ്‍ കിരീടം 1959 മുതല്‍ 1962 വരെ തുടര്‍ച്ചയായി നേടിയിരുന്നു. കഴിഞ്ഞയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച അസം ഖാന് ലണ്ടനിലെ എലിംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖാനെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെന്നാണ് കരുതുന്നത്. ഇതിഹാസ സ്ക്വാഷ് താരം ഹസിം ഖാന്റെ ഇളയസഹോദരനാണ് അസം. കാലിനേറ്റ പരിക്കും മകന്റ മരണവും അദ്ദേഹത്തെ 1962ല്‍ കളത്തില്‍നിന്ന് അകറ്റി. രണ്ടു വര്‍ഷത്തിനുശേഷം പരിക്ക് ഭേദമായെങ്കിലും 14 വയസുള്ള മകന്റെ മരണത്തില്‍നിന്ന് മോചിതനാകാന്‍ അദ്ദേഹത്തിനായില്ല. പെഷവാറിലെ ചെറിയൊരു ഗ്രാമമായ നവാകിലിയിലാണ് അദ്ദേഹം ജനിച്ചത്.