ഒളിന്പിക്സ് നീട്ടാൻ നീക്കം
Monday, March 23, 2020 12:52 AM IST
ടോക്കിയോ: 2020 ടോക്കിയോ ഒളിന്പിക്സ് നീട്ടിവയ്ക്കാൻ ഒൗദ്യോഗിക നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. എന്നാൽ, ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ലോകത്ത് നടന്നുവന്ന മഹാഭൂരിപക്ഷം മത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്പത് വരെയാണ് ടോക്കിയോ ഒളിന്പിക്സ് അരങ്ങേറേണ്ടത്. ഒരു മാസത്തേക്കോ 45 ദിവസത്തേക്കോ ഗെയിംസ് നീട്ടിവയ്ക്കണമെന്ന നിർദേശമാണുള്ളത്. ഒളിന്പിക്സ് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി ‘ഗ്ലോബൽ അത്ലറ്റ്’ രംഗത്തെത്തി. ഒളിന്പിക്സിനായി അമേരിക്കൻ താരങ്ങൾ ഒരുങ്ങണമെന്ന ആഹ്വാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തി.