മാർ ജോസഫ് പാറേക്കാട്ടിൽ ബാസ്കറ്റ്ബോൾ
Friday, February 21, 2020 11:24 PM IST
ആലുവ: ചൂണ്ടി ഭാരതമാത കോളജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സ് സംഘടിപ്പിച്ച കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മെമ്മോറിയൽ അഖില കേരള ഇന്റർ കോളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ചങ്ങനാശേരി എസ്ബി കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാന്നാനം കെഇ കോളജ് രണ്ടാം സ്ഥാനവും ചൂണ്ടി ഭാരതമാത കോളജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ത്യൻ മുൻ ബാസ്കറ്റ്ബോൾ താരവും നെസ്റ്റ് ഗ്രൂപ്പ് ഓഫ് കന്പനീസ് വൈസ് പ്രസിഡന്റുമായ എ. മുഹമ്മദ് ഇക്ബാൽ ഒന്നാം സ്ഥാനം നേടിയ ടീമിന് എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറന്പിൽ, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു എന്നിവരും വിതരണം ചെയ്തു. മികച്ച ബാസ്കറ്റ്ബോൾ താരത്തിനുള്ള സമ്മാനവിതരണം എസ്ബി കോളജിലെ ആനന്ദ് ഡൊമിനിക്കിനു ട്രോഫി നല്കി കോളജ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെൻ കല്ലുങ്കൽ നിർവഹിച്ചു.