ബാഴ്സയ്ക്കു ജയം
Monday, February 17, 2020 12:29 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു ജയം. ഹോം മത്സരത്തിൽ ഗെറ്റാഫയെ 2-1നാണ് ബാഴ്സ കീഴടക്കിയത്. ആൻത്വാൻ ഗ്രീസ്മാൻ (33), സെർജി റോബർട്ടോ (39) എന്നിവരാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. എയ്ഞ്ചൽ റോഡ്രിഗസിന്റെ (66) വകയായിരുന്നു ഗെറ്റാഫയുടെ ഗോൾ.
ജയത്തോടെ ബാഴ്സയ്ക്ക് 24 മത്സരങ്ങളിൽനിന്ന് 52 പോയിന്റ് ആയി. 23 മത്സരങ്ങളിൽനിന്ന് ഇത്രയും പോയിന്റുമായി റയൽ മാഡ്രിഡാണ് ലീഗിന്റെ തലപ്പത്ത്. ഗോൾ ശരാശരിയിൽ ബാഴ്സയേക്കാൾ മുൻതൂക്കം റയലിനുണ്ട്.