അഗ്വെയ്റോയുടെ സിറ്റി
Wednesday, January 22, 2020 11:27 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. എവേ പോരാട്ടത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ 1-0നാണ് സിറ്റി കീഴടക്കിയത്. പകരക്കാരനായി മൈതാനത്ത് എത്തി ഗോൾ നേടി സെർജ്യോ അഗ്വെയ്റോയാണ് (73) സിറ്റിക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചത്. ചെൽസിയും ആഴ്സണലും രണ്ട് ഗോൾ വീതമടിച്ച് തുല്യതയിൽ പിരിഞ്ഞു. ലീഗിൽ 22 മത്സരങ്ങളിൽനിന്ന് 64 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. 24 മത്സരങ്ങളിൽനിന്ന് 51 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുണ്ട്. ലെസ്റ്റർ സിറ്റി (45), ചെൽസി (40) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.