ഷാ​​യു​​ടെ ഷോ
Sunday, January 19, 2020 11:33 PM IST
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ല​​വ​​ണെ​​തി​​നെ​​തി​​രാ​​യ ര​​ണ്ടാം സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ലും ഇ​​ന്ത്യ എ​​യ്ക്ക് ജ​​യം. 12 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ എ​​യു​​ടെ ജ​​യം. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ഇ​​ന്ത്യ 49.2 ഓ​​വ​​റി​​ൽ 372 റ​​ണ്‍​സ് നേ​​ടി. ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ല​​വ​​ണി​​ന്‍റെ മ​​റു​​പ​​ടി 50 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 360ൽ ​​അ​​വ​​സാ​​നി​​ച്ചു.

ഓ​​പ്പ​​ണ​​ർ പൃ​​ഥ്വി ഷാ​​യു​​ടെ 100 പ​​ന്തി​​ൽ 150 റ​​ണ്‍​സ് ഇ​​ന്നിം​​ഗ്സാ​​ണ് ഇ​​ന്ത്യ എ​​യ്ക്ക് മി​​ക​​ച്ച സ്കോ​​ർ സ​​മ്മാ​​നി​​ച്ച​​ത്. ര​​ണ്ട് സി​​ക്സും 22 ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു പൃ​​ഥ്വി​​യു​​ടെ ഇ​​ന്നിം​​ഗ്സ്. മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​ൻ സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പ​​ക​​രം ഇ​​ഷാ​​ൻ കി​​ഷ​​നാ​​ണ് വി​​ക്ക​​റ്റ് കാ​​ത്ത​​ത്. അ​​തേ​​സ​​മ​​യം, മ​​ല​​യാ​​ളി പേ​​സ് ബൗ​​ള​​ർ സ​​ന്ദീ​​പ് വാ​​ര്യ​​ർ ഇ​​ന്ത്യ​​ൻ എ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ലു​​ണ്ടാ​​യി​​രു​​ന്നു.


ഇ​​ന്ത്യ​​ക്കാ​​യി വി​​ജ​​യ് ശ​​ങ്ക​​ർ 41 പ​​ന്തി​​ൽ 58 നി​​ർ​​ണാ​​യ​​ക പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തു. മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ (32), കൃ​​ണാ​​ൽ പാ​​ണ്ഡ്യ (32), സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് (26), ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ (24) എ​​ന്നി​​വ​​രും ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.

ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ല​​വ​​ണി​​നാ​​യി ജാ​​ക്ക് ബോ​​യ​​ൽ (130), ഫി​​ൻ അ​​ല​​ൻ (87), ക്യാ​​പ്റ്റ​​ൻ ഡാ​​രി​​ൽ മി​​ച്ച​​ൽ (41), ഡെ​​യ്ൻ ക്ലീ​​വ​​ർ (44) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി. ഇ​​ന്ത്യ​​ക്കാ​​യി കൃ​​ണാ​​ൽ പാ​​ണ്ഡ്യ, പോ​​റ​​ൽ എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.