കേരളത്തിനു വെങ്കലം
Friday, January 17, 2020 11:57 PM IST
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ നാരായണപുരത്തുവച്ച് നടന്ന 65-ാമത് ദേശീയ സ്കൂൾ ചെസ് ചന്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം. അണ്ടർ 19 ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് കേരളം വെങ്കലത്തിൽ മുത്തമിട്ടത്. ചാന്പ്യൻഷിപ്പിൽ അഞ്ചാം സീഡായിരുന്നു കേരളം. നിജയ് ഗിരിയായിരുന്നു കേരളത്തിന്റെ ക്യാപ്റ്റൻ. അവിനാഷ് ഹരി, ജെ.പി. കരണ്‍, അലക്സ് സി. ജോയ്, പ്രേം കൃഷ്ണ എന്നിവയാണ് മറ്റ് ടീം അംഗങ്ങൾ. ജിസ്മോൻ മാത്യു ആണ് ടീം പരിശീലകൻ. കെ.പി. ധീരജ്, ധന്യ എന്നിവയായിരുന്നു ടീം മാനേജർമാർ.