ഡൈബാല ഡബിളിൽ യുവെ
Friday, January 17, 2020 12:07 AM IST
ടുറിൻ: ഇറ്റാലിയൻ കപ്പ് ഫുട്ബോളിൽ യുവന്റസിന് തകർപ്പൻ ജയം. ഉഡിനസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് യുവന്റസ് ക്വാർട്ടറിൽ കടന്നു. പൗലോ ഡൈബാലയുടെ ഇരട്ട ഗോളാണ് യുവന്റസിന്റെ ജയം ആധികാരികമാക്കിയത്. 26 (പെനൽറ്റി), 57 മിനിറ്റുകളിലായിരുന്നു ഡൈബാലയുടെ ഗോളുകൾ. ഹിഗ്വിൻ (16), ഡഗ്ലസ് കോസ്റ്റ (61 പെനൽറ്റി) എന്നിവരും യുവന്റസിനായി വലകുലുക്കി.