400 സി​​ക്സി​​ലേ​​ക്ക് ഒ​​രെ​​ണ്ണം​​കൂ​​ടി
400 സി​​ക്സി​​ലേ​​ക്ക് ഒ​​രെ​​ണ്ണം​​കൂ​​ടി
Thursday, December 5, 2019 12:10 AM IST
രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 400 സി​​ക്സ​​ർ എ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് വെ​​റും ഒ​​രു സി​​ക്സി​​ന്‍റെ അ​​ക​​ലം മാ​​ത്രം. ടെ​​സ്റ്റ്, ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്നാ​​യി 399 സി​​ക്സ​​റു​​ക​​ളാ​​ണ് രോ​​ഹി​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള​​ത്. 400 സി​​ക്സി​​ൽ എ​​ത്തു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​കും രോ​​ഹി​​ത്, ലോ​​ക​​ത്തി​​ലെ മൂ​​ന്നാ​​മ​​നും. പാ​​ക്കി​​സ്ഥാ​​ന്‍റെ ഷ​​ഹീ​​ദ് അ​​ഫ്രീ​​ദി (476), വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്ൽ (534) എ​​ന്നി​​വ​​രാ​​ണ് 400 സി​​ക്സ​​ർ ക്ല​​ബ്ബ് ക​​ട​​ന്ന മ​​റ്റ് ര​​ണ്ട് താ​​ര​​ങ്ങ​​ൾ.


ടെ​​സ്റ്റി​​ൽ 52ഉം ​​ഏ​​ക​​ദി​​ന​​ത്തി​​ൽ 232ഉം ​​ട്വ​​ന്‍റി-20​​യി​​ൽ 115ഉം ​​സി​​ക്സ് ഹി​​റ്റ്മാ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന രോ​​ഹി​​ത് പ​​റ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ x വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര നാ​​ളെ തു​​ട​​ങ്ങാ​​നി​​രി​​ക്കേ രോ​​ഹി​​ത് 400 ക​​ട​​ക്കു​​മെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.