ഷൂട്ടിംഗ് ലോകകപ്പ് ഫൈനൽ: ഇന്ത്യക്കു മൂന്നു സ്വര്‍ണം
Thursday, November 21, 2019 11:25 PM IST
പുട്യന് (ചൈന): ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് (ഐഎസ്എസ്എഫ്) ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവ ഷൂട്ടര്‍മാരുടെ ഗംഭീര പ്രകടനം. മനു ഭാകര്‍, ഇളവേനില്‍ വാളറിവന്, ദിവ്യാംശ് പന്‍വാര്‍ എന്നിവര്‍ അവരുടെ ഇനങ്ങളില്‍ സ്വര്‍ണം നേടി. ഐഎസ്എസ്എഫ് ഫൈനലിന്റെ ഒരു ദിവസം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ്.
സീസണ് അവസാനത്തെ ടൂര്‍ണമെന്റില്‍ 17കാരിയായ ഭാകര്‍ 244.7 പോയിന്റുമായി ജൂണിയര്‍ ലോക റിക്കാര്‍ഡോടെയാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് 20കാരിയായ ഇളവേനിലിന്റെ സ്വര്‍ണനേട്ടം. 250.8 പോയിന്റാണ് ഇളവേനില്‍ സ്കോര്‍ ചെയ്തത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ദിവ്യാംശിന്റെ പ്രകടനം. ഫൈനലില്‍ 250.1 പോയിന്റ് നേടിയാണ് ദിവ്യാംശ് സ്വര്‍ണം നേടിയത്. മൂന്നു സ്വര്‍ണവുമായി ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.