സംസ്ഥാന വനിതാ ഫുട്ബോള്‍
Tuesday, October 22, 2019 11:57 PM IST
കൊച്ചി: അണ്ടര്‍ 17 ഖേലോ ഇന്ത്യ വനിതാ ലീഗില്‍ റൗണ്ട് ഒന്നില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സ്കൂള്‍, ക്ലബ്, അക്കാദമികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിജയിക്കുന്ന ടീം റൗണ്ട് 2 (ഓള് ഇന്ത്യ) വിലേക്ക് യോഗ്യത നേടും. 2020 ഫിഫ അണ്ടര്‍ 17 വനിതാ ലോക കപ്പിലേക്കുള്ള കളിക്കാരെ കണ്ടെത്തുന്നതിനുള്ള ഭാഗമായാണിത്. 2003 ജനുവരി ഒന്ന് മുതല്‍ 31 ഡിസംബര്‍ 2005 വരെ വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് മാത്രമേ ടീമില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.
സംസ്ഥാന ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സ്കൂള്‍/ക്ലബ്/അക്കാഡമികള്‍ ഈ മാസം 26 നു മുമ്പ് [email protected] എന്ന ഇമെയിലിലോ, 9895032704 എന്ന നമ്പറിലോ ബന്ധപ്പെടണം.